Home Entertainment ഗുജറാത്തി ഗായിക വൈശാലി ബൽസാരയുടെ മരണം കൊലപാതകമെന്ന് റിപ്പോർട്ട്

ഗുജറാത്തി ഗായിക വൈശാലി ബൽസാരയുടെ മരണം കൊലപാതകമെന്ന് റിപ്പോർട്ട്

by Athira
vsquaretv

ഗുജറാത്ത്: ഗുജറാത്തി ഗായിക വൈശാലി ബൽസാരയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സ്വന്തം കാറിൻ്റെ പിൻസീറ്റിലാണ് വൈശാലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഗായികയെ കാണാനില്ലെന്ന ഭർത്താവിൻ്റെ പരാതിക്ക് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെയാണ് വൽസദിൽ നിന്ന് 12 കിലോമീറ്റർ അകലെ പാർ നദിക്കരയിൽ കാറിനുള്ളിൽ ഒരു സ്ത്രീ മരിച്ച നിലയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അത് വൈശാലിയാണെന്ന് തിരിച്ചറിഞ്ഞത്. ശനിയാഴ്ച വൈകിട്ട് 6.45നാണ് വൈശാലി വീട്ടില്‍ നിന്ന് ഇറങ്ങുന്നത്.

അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള സുഹൃത്തിനെ കാണാന്‍ പോവുകയാണ് എന്നാണ് ഭര്‍ത്താവിനോട് പറഞ്ഞത്. ഡ്രൈവിങ് സീറ്റിൻ്റെ താഴെ നിന്ന് വൈശാലിയുടെ ചെരുപ്പ് കണ്ടെത്തി. എന്നാൽ കയ്യാങ്കളി നടന്നതിൻ്റെ സൂചനകളൊന്നും സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ശരീരത്തിൽ മറ്റു പരുക്കുകളുണ്ടായിരുന്നില്ലെന്നും വസ്ത്രത്തിൽ ചുളിവുപോലും ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി. കൊലപാതകം സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഫൊറൻസിക് റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നും അന്വേഷണത്തിനായി 5 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

You may also like

Leave a Comment