Home Entertainment സം​ഗീത സംവിധായകൻ ആർ രഘുറാം അന്തരിച്ചു

സം​ഗീത സംവിധായകൻ ആർ രഘുറാം അന്തരിച്ചു

by Athira
vsquaretv

ചെന്നൈ: യുവ സംഗീത സംവിധായകൻ ആർ.രഘുറാം(38) അന്തരിച്ചു. വടപളനിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയാണ് അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി ഞരമ്പുകളെ ബാധിക്കുന്ന മോട്ടോർ ന്യൂറോൺ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൂടാതെ കാലിൽ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് നടക്കാനാവാത്ത അവസ്ഥയിലായിരുന്നു.

കഴിഞ്ഞ ദിവസം ആരോ​ഗ്യം മോശമായതിനെ തുടർന്ന് വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച മരിക്കുകയായിരുന്നു. രഘുറാമിൻ്റെ അപ്രതീക്ഷിത വിയോഗം സിനിമാ സംഗീത ലോകത്തെ സുഹൃത്തുക്കള്‍ക്ക് വലിയ ആഘാതമായി. ‘ഒരു കിടയിന്‍ കരുണൈ മാനു’ എന്ന സിനിമയിലൂടെയാണ്‌ രഘുറാം ശ്രദ്ധനേടുന്നത്. ഒരുപാട് ഹ്രസ്വചിത്രങ്ങള്‍ക്കും മ്യൂസിക് ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്.

You may also like

Leave a Comment