Home Entertainment നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

by Athira
vsquaretv

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന പരാതിയിലായിരുന്നു കേസ്. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ശ്രീനാഥ് ഭാസി അപേക്ഷ നല്‍കിയിരുന്നു. സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പ് പറഞ്ഞതോടെ, അത് അംഗീകരിക്കുന്നതായി അവതാരക നേരത്തെ പ്രതികരിച്ചിരുന്നു.

ശ്രീനാഥ് ഭാസിയെ നേരില്‍ കണ്ട് സംസാരിച്ചെന്നും തെറ്റുകള്‍ ഏറ്റുപറഞ്ഞെന്നും അവതാരക പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരാതി പിന്‍വലിക്കാന്‍ ഹര്‍ജി നല്‍കിയത്. ‘ചട്ടമ്പി’ സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നുമാണ് അവതാരക പരാതിയില്‍ ആരോപിച്ചത്. മരട് പോലീസിനും വനിതാ കമ്മീഷനും അവതാരക പരാതി നല്‍കിയിരുന്നു.

You may also like

Leave a Comment