Home Entertainment നടി രംഭ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു

നടി രംഭ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു

by Athira
vsquaretv

തെന്നിന്ത്യൻ നടി രംഭ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. രംഭയും കാറില്‍ ഒപ്പമുണ്ടായിരുന്ന കുട്ടികളും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മൂത്ത മകള്‍ സാഷ്‍യ്ക്ക് പരുക്കേറ്റിട്ടുണ്ട്. രംഭ തന്നെയാണ് കാര്‍ അപകടത്തില്‍ പെട്ട കാര്യം അറിയിച്ചത്. കാനഡയില്‍ വച്ചാണ് സംഭവം.

മക്കളെ സ്കൂളില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ രംഭയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാനഡയില്‍ വെച്ച് അപകടത്തില്‍ പെട്ട കാറിൻ്റെയും ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മകളുടെയും ഫോട്ടോകളും രംഭ പങ്കുവെച്ചിട്ടുണ്ട്. ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഥനെ വിവാഹം കഴിച്ചതിനു ശേഷം കാനഡയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് നടി. രണ്ട് പെണ്‍കുട്ടികളും ഒരു മകനുമുള്‍പ്പെടെ മൂന്നു മക്കളാണ് രംഭക്ക്.

You may also like

Leave a Comment