Featured Kerala Life Style Local National Obituary

യുപിയിൽ കണ്ണീരായി ഡെങ്കി മരണങ്ങൾ

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച്, ഡെങ്കിപ്പനി ബാധിച്ച് മരിച്ചവർ 60 പേരാണ്. ഇതിൽ 40 ഓളം പേർ കുട്ടികളാണ്.

കഴിഞ്ഞ ദിവസം പടിഞ്ഞാറൻ ഉത്തർപ്രദേശിൽ പതിനൊന്നുകാരിയായ വൈഷ്ണവി കുഷ്വാലയുടെ ചികിത്സയ്ക്കായി സഹോദരി നികിത ഉദ്യോഗസ്ഥരുടെ വാഹനത്തിനു മുന്നിൽ എടുത്തുചാടി നടത്തിയ അഭ്യർഥന സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഡെങ്കിയുടെ ഗുരുതര വകഭേദമാണ് ഫിറോസാബാദിലേതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഫിറോസാബാദിലെ കൊഹ് ഗ്രാമത്തിൽ മാത്രം 15 ദിവസത്തിനുള്ളിൽ 11 കുട്ടികളാണ് മരിച്ചത്. അതിനിടെ സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് ആരോപണവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.

Related posts

വ്യാജ ഡി വൈ എസ് പി പിടിയിൽ

Vinod

സംസ്ഥാനത്ത് കനത്ത മഴയിൽ മരണം മൂന്നായി; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Vinod

രാജ്യത്ത് 39,097 പേർക്ക്കൂടി കോവിഡ്; 546 മരണം

Vinod