Entertainment Featured International Life Style Local National Sports Uncategorized

ഒളിംപിക്സിലേക്ക് ക്രിക്കറ്റ് മടങ്ങി വരുന്നു

2028ൽ ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്താൻ ശ്രമം തുടങ്ങിയതായി ഐ സി സി അറിയിച്ചു. ഒളിമ്പിക്സിൽ ക്രിക്കറ്റും ഒരു മത്സരയിനമായി ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ഐ സി സി ആരംഭിച്ചു. ഏകദേശം 30 മില്ല്യൺ ക്രിക്കറ്റ് ആരാധകരാണ് അമേരിക്കയിൽ ഉള്ളതെന്നാണ് ഐ സി സിയുടെ നിഗമനം. ആ സ്ഥിതിക്ക് ക്രിക്കറ്റിന് അരങ്ങേറ്റം കുറിക്കാൻ ലോസ് ഏഞ്ചൽസിനേക്കാൾ നല്ലൊരു വേദി വേറെ ഉണ്ടാകില്ലെന്നാണ് ഐ സി സിയുടെ കണക്കുകൂട്ടൽ.

ഒരുപക്ഷേ ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക് മടങ്ങിവരുന്നതു കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം ലഭിക്കുന്നത് ഇന്ത്യക്കായിരിക്കും. ലോകക്രിക്കറ്റിലെ തന്നെ വൻ ശക്തിയായ ഇന്ത്യക്ക് ക്രിക്കറ്റിലൂടെ ഒരു പക്ഷേ സ്വർണം വരെ സ്വന്തമാക്കാൻ കഴിഞ്ഞേക്കും.

Related posts

സംസ്ഥാനത്ത് 22 ന് ബാങ്ക് പണിമുടക്ക്

Vinod

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത

Vinod

കാബൂളിൽ വീണ്ടും സ്ഫോടനം

Vinod