ബുദ്ധമതത്തെ തകര്‍ക്കാന്‍ ചൈന സാധ്യമായതെല്ലാം ചെയ്തു: ദലൈ ലാമ.
Although China did everything possible to destroy Buddhism, Buddhism still stands in its place.
NATIONAL NEWS – ഗയ : ബുദ്ധമതത്തെ തകര്‍ക്കാന്‍ ചൈന സാധ്യമായതെല്ലാം ചെയ്തുവെങ്കിലും ബുദ്ധമതം അതിന്റെ സ്ഥാനത്ത് തന്നെ ഇന്നും നില്‍ക്കുന്നു എന്ന് ദലൈ ലാമ പറഞ്ഞു.
ചൈനയിലും ബുദ്ധമതത്തില്‍ വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. ആരെയെങ്കിലും ദ്രോഹിക്കുന്നത് ആരുടെയും മതത്തെ അപകടത്തിലാക്കില്ല. ഇന്നും ചൈനയിലെ ബുദ്ധമത അനുയായികള്‍ ബുദ്ധനു മുന്നില്‍ പ്രാര്‍ഥിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാർച്ചിൽ, പത്മസംഭവ പ്രതിമ ചൈനീസ് സർക്കാർ തകർത്തതിനെ പരാമർശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കോവിഡില്‍ നിന്നും ആണവായുധങ്ങളില്‍ നിന്നും ലോകത്തെ മോചിപ്പിക്കുന്നതിനായി ദലൈലാമ കാലചക്ര ഗ്രൗന്‍ഡില്‍ പ്രാര്‍ഥന നടത്തി.
ഗെലുക് ടിബറ്റന്‍ ബുദ്ധമത പാരമ്പര്യത്തില്‍ അര്‍പ്പിക്കുന്ന പ്രാര്‍ഥനയിലും അദ്ദേഹം പങ്കെടുക്കും.
പരിപാടിയില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപയും ബിഹാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയും ദലൈലാമ സംഭാവന ചെയ്തു.
ദലൈ ലാമയുടെ ബോധഗയയിലെ സന്ദര്‍ശന സ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം ചൈനീസ് ചാരവനിതയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദലൈ ലാമയെ നിരീക്ഷിക്കുന്ന ജോലിയാണ് സോങ് സിയാലന്‍ എന്ന വനിത ചെയ്തുവന്നതെന്ന് ബിഹാര്‍ പൊലീസ് പറഞ്ഞു. ഈ പശ്ചാത്തലത്തിലായിരുന്നു ദലൈ ലാമയുടെ പരാമര്‍ശം.
NATIONAL NEWS HIGHLIGHT – China did everything possible to destroy Buddhism: Dalai Lama.