Agricultural Featured Kerala Local

കോഴിക്കോട് പക്ഷിപ്പനി ഭീതിയിൽ

കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിൽ സ്വകാര്യ ഫാമിൽ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങി. ഫാമിലെ 300 കോഴികളാണ് ചത്തത്. പക്ഷിപ്പനിയെന്ന് സംശയിക്കുന്നു. സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് പരിശോധനക്കായി അയച്ചു.

പത്ത് പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ ജാഗ്രതാ നിർദേശം നൽകി. പരിശോധനാഫലം വരും വരെ കൂരാച്ചുണ്ട് പഞ്ചായത്തിലെ എല്ലാ കോഴിക്കടകളും അടച്ചിടാനും കളക്ടർ നിർദേശിച്ചു. ചക്കിട്ടപ്പാറ, പേരാമ്പ, കായണ്ണ, കൂത്താളി, ചങ്ങരോത്ത്, നൊച്ചാട്, നടുവഞ്ഞൂർ, പനങ്ങാട്, കോട്ടൂർ, കട്ടിപ്പാറ പഞ്ചായത്തുകളിലാണ് നിർദേശം നൽകിയിരിക്കുന്നത്.

ഈ പഞ്ചായത്തുകളിൽനിന്ന് കോഴിയും മുട്ടയും പുറത്തേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. പക്ഷിപ്പനി സംശയിക്കുന്നുവെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാഭരണകൂടം അറിയിച്ചത്.

Related posts

താലിബാനെ പങ്കെടുപ്പിക്കണമെന്ന പാക് നിർദ്ദേശം തള്ളി; സാർക്ക് സമ്മേളനം റദ്ദാക്കി

Vinod

റോഡു പണിക്ക് കൂട്ടിയിട്ട മെറ്റൽ കൂനയിൽ ബൈക്ക് ഇടിച്ചു; യുവാവ് മരിച്ചു

Vinod

രാജ്യത്ത് 18,833 പുതിയ കോവിഡ് രോഗികൾ

Vinod