അടിമാലി ബസ് അപകടം; കാരണം ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവും; ആര്‍.ടി.ഒ.
Adimali bus accident.
KERALA NEWS TODAY – അടിമാലി : അടിമാലി മുനിയറയില്‍ വിനോദയാത്രാ സംഘത്തിന്‍റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടാകാന്‍ കാരണം ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്.
രാത്രിയാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം അവഗണിടച്ചതും അപകടത്തിന് ഇടയാക്കിയെന്നും വാഹനത്തിന് മറ്റ് തകരാറുകളില്ലെന്നും ആര്‍.ടി.ഒ വ്യക്തമാക്കി.
പുലര്‍ച്ചെ മൂന്നരയോടെ ഉണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ഥി മരിക്കുകയും 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
വളാഞ്ചേരി റീജണല്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് തിങ്കള്‍ക്കാടിനടുത്ത് വച്ച് കൊക്കയിലേക്ക് മറിഞ്ഞത്.
KERALA NEWS HIGHLIGHT – Adimali bus accident; Due to negligence and lack of experience of the driver; RTO