Featured Kerala Life Style Local Obituary Travel

മത്സരയോട്ടം, ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു

ചങ്ങനാശേരി പാലാത്ര മോർക്കുളങ്ങര ബൈപ്പാസിൽ ബൈക്കുകളുടെ മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. പുഴവാത് സ്വദേശി മുരുകൻ ആചാരി, സേതുനാഥ് നടേശൻ, പുതുപ്പള്ളി സ്വദേശി ശരത് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം.

ബൈപ്പാസിൽ കഴിഞ്ഞ ദിവസങ്ങളായി മത്സരയോട്ടം പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പുതുപ്പള്ളി സ്വദേശിയായ ശരത് അമിത വേഗത്തിൽ ബൈക്ക് ഓടിക്കുകയായിരുന്നു. എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.രണ്ടുപേർ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സ്ഥലത്ത് നിറുത്തിയിട്ടിരുന്ന കാറിനും കേടുപാടുകളുണ്ട്.

Related posts

രാജ്യത്ത് കൊവിഡ് രോഗികളിൽ നാലിൽ മൂന്നും കേരളത്തിൽ

Vinod

പ്രണയം തള്ളിയ വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു

Vinod

പാസ്റ്റർ എബ്രഹാം ചാക്കോ ഇന്ന് നിത്യതയിൽ ചേർക്കപ്പെട്ടു.

Vinod