Kerala

വീണ ജോർജ്‌ ആരോഗ്യമന്ത്രി യായി ചുമതല ഏൽക്കും

പത്തനംതിട്ടയിൽ​നി​ന്നു​ള്ള ആ​ദ്യ വ​നി​ത​മ​ന്ത്രി. ജി​ല്ല​യി​ൽ​നി​ന്നു​ള്ള ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മ​ന്ത്രി. സം​സ്ഥാ​ന​ത്ത് മ​ന്ത്രി​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക. എ​ന്നി​ങ്ങ​നെ മ​ന്ത്രി​യാ​കു​ന്ന വീ​ണാ ജോ​ർ​ജി​ന്​ വി​ശേ​ഷ​ണ​ങ്ങ​ളേ​റെ. മ​ല​യാ​ള ദ്യ​ശ്യ​മാ​ധ്യ​മ​രം​ഗ​ത്തെ ആ​ദ്യ വ​നി​ത എ​ക്സി​ക്യൂ​ട്ടി​വ് എ​ഡി​റ്റ​റാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ലെ കെ.​കെ. ശ്രീ​നി​വാ​സ​നു​ശേ​ഷം ആ​റ​ന്മു​ള​യി​ൽ​നി​ന്ന്​ തു​ട​ർ​ച്ച​യാ​യി ര​ണ്ടു​വ​ട്ടം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്ര​തി​നി​ധി​കൂ​ടി​യാ​ണ് വീ​ണാ ജോ​ർ​ജ്.

2016ൽ ​ആ​റ​ന്മു​ള​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു വീ​ണ. എ​തി​രാ​ളി കോ​ൺ​ഗ്ര​സി​ലെ കെ. ​ശി​വ​ദാ​സ​ൻ നാ​യ​രെ 7646 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ൽ ത​റ​പ​റ്റി​ച്ചു​കൊ​ണ്ടാ​ണ്​ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ ആ​ദ്യ​മാ​യി ക​ട​ന്നു​ചെ​ന്ന​ത്. ഇ​ത്ത​വ​ണ ര​ണ്ടാ​മൂ​ഴ​ത്തി​ൽ യു.​ഡി.​എ​ഫ് കോ​ട്ട​ക​ളാ​യി​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​പോ​ലും വ​ലി​യ ലീ​ഡ്​ നേ​ടി​യാ​ണ്​ വി​ജ​യി​ച്ച​ത്. ഭൂ​രി​പ​ക്ഷം 19,003 വോ​ട്ടാ​യി ഉ​യ​ർ​ന്നു. ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷം നേ​ടി​യ നി​യ​മ​സ​ഭ സാ​മാ​ജി​ക​യു​മാ​യി. നി​ല​വി​ൽ സി.​പി.​എം പ​ത്ത​നം​തി​ട്ട ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​ണ്.

2012ലെ ​അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഞ്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു വീ​ണാ ജോ​ർ​ജ്. പ​ത്ത​നം​തി​ട്ട ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന കു​മ്പ​ഴ വ​ട​ക്ക് വേ​ല​ശ്ശേ​രി പാ​ല​മു​റ്റ​ത്ത് പി.​ഇ. കു​ര്യാ​ക്കോ​സി​െൻറ​യും ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റാ​യി​രു​ന്ന റോ​സ​മ്മ​യു​ടെ​യും മ​ക​ളാ​ണ്. എം.​എ​സ്​​സി റാ​ങ്ക് ജേ​താ​വ്. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ഫി​സി​ക്​​സ്​ അ​ധ്യാ​പി​ക​യാ​യി ര​ണ്ടു​വ​ർ​ഷം ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

ഏ​റെ​ക്കാ​ലം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യി വി​വി​ധ ചാ​ന​ലു​ക​ളി​ൽ ജോ​ലി​ചെ​യ്തു. പ​ത്ത​നം​തി​ട്ട മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി സ്കൂ​ളി​ലാ​യി​രു​ന്നു 10ാം ക്ലാ​സു​​വ​രെ പ​ഠ​നം. പ്രീ ​ഡി​ഗ്രി മു​ത​ൽ പി.​ജി​വ​രെ തി​രു​വ​ന​ന്ത​പു​രം ഗ​വ. വി​മ​ൻ​സ് കോ​ള​ജി​ലാ​ണ് പ​ഠി​ച്ച​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്ന​പ്പോ​ൾ രാ​ജ്യ​ത്തി​ന് അ​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ഭ​ർ​ത്താ​വ് കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് വ​യ​ലി​റ​ക്ക​ത്ത് ഡോ. ​ജോ​ർ​ജ് ജോ​സ​ഫ് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മു​ൻ സെ​ക്ര​ട്ട​റി​യാ​ണ്. മൂ​ത്ത​മ​ക​ൾ അ​ന്ന പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി. മ​ക​ൻ ജോ​സ​ഫ് ഏ​ഴാം ക്ലാ​സി​ലും പ​ഠി​ക്കു​ന്നു.

Related posts

കേരളത്തില്‍ ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Vinod

രണ്ടാം പിണറായി മന്ത്രിസഭ ഇന്ന് 3.30 സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

Vinod

സജി ചെറിയാൻ ഫിഷറീസ് & സാംസ്കാരിക വകുപ്പ് മന്ത്രിയായി ചുമതല ഏൽക്കും

Vinod