Kerala

വി.ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയായി യായി ചുമതല ഏൽക്കും

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തിെൻറ സ​മ​ര​നേ​താ​വും അ​ധ്വാ​നി​ക്കു​ന്ന​വ​െൻറ മു​ഖ​വു​മാ​ണ് വി. ​ശി​വ​ൻ​കു​ട്ടി. അ​ന​ന്ത​പു​രി​യു​ടെ തെ​രു​വു​ക​ളി​ൽ ഇ​ട​തു​വി​ദ്യാ​ർ​ഥി, യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ സ​മ​ര​മു​ഖ​ത്ത്​ ലാ​ത്തി​ക്കും ഗ്ര​നേ​ഡു​ക​ൾ​ക്കും മു​ന്നി​ൽ പ​താ​റാ​തെ ശി​വ​ൻ​കു​ട്ടി​യു​ണ്ടാ​യി​രു​ന്നു. പ്ര​വ​ർ​ത്ത​ക​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ശി​വ​ൻ​കു​ട്ടി അ​ണ്ണ​നു​മാ​ണ്. പാ​ർ​ട്ടി സം​വി​ധാ​ന​ങ്ങ​ൾ​ക്ക​പ്പു​റം സ​ങ്ക​ട​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും നേ​രി​ൽ പ​റ​യാ​നും പ​രി​ഹാ​രം കാ​ണാ​നും ക​ഴി​യു​ന്ന നേ​താ​വ്. സം​ഘാ​ട​ന​മി​ക​വിെൻറ​യും മ​നു​ഷ്യ​ത്വ​ത്തിെൻറ​യും രാ​ഷ്​​ട്രീ​യ​മു​ഖ​വു​മാ​യി ഈ ​സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം മ​ന്ത്രി​യാ​കു​േ​മ്പാ​ൾ പാ​ർ​ട്ടി​ക്കും ജ​ന​ങ്ങ​ൾ​ക്കും പ്ര​തീ​ക്ഷ ഏ​റെ​യാ​ണ്.

സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും ക​മ്യൂ​ണി​സ്​​റ്റു​മാ​യി​രു​ന്ന എം. ​വാ​സു​ദേ​വ​ൻ പി​ള്ള​യു​ടെ​യും പി. ​കൃ​ഷ്ണ​മ്മ​യു​ടെ​യും മ​ക​നാ​യി 1954 ൽ ​ജ​നി​ച്ച ശി​വ​ൻ​കു​ട്ടി, എ​സ്.​എ​ഫ്.​ഐ​യി​ലൂ​ടെ രാ​ഷ്​​ട്രീ​യ​ത്തി​ലെ​ത്തി. സ​മ​ര​മു​ഖ​ങ്ങ​ളി​ൽ ചി​ന്തി​യ ചോ​ര​യു​ടെ ചൂ​ടും ജ​യി​ൽ ജീ​വി​ത​ത്തിെൻറ ചൂ​രേ​റ്റും എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റും സെ​ക്ര​ട്ട​റി​യും ത​ല​സ്ഥാ​ന ന​ഗ​ര​ത്തിെൻറ പി​താ​വും എം.​എ​ൽ.​എ​യു​മാ​യി ആ ​രാ​ഷ്​​ട്രീ​യം വ​ള​ർ​ന്നു. 18 വ​ർ​ഷം കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​മാ​യി​രു​ന്നു. നി​ല​വി​ൽ സി.​ഐ.​ടി.​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തിെൻറ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന​ത് മേ​യ​ർ ക​സേ​ര​യി​ൽ വി. ​ശി​വ​ൻ​കു​ട്ടി എ​ത്തി​യ​പ്പോ​ഴാ​ണ്. സ്വ​കാ​ര്യ​വ്യ​ക്തി കൈ​യേ​റി​യ ശം​ഖും​മു​ഖം തെ​ക്കേ കൊ​ട്ടാ​രം അ​ദ്ദേ​ഹം തി​രി​ച്ചു​പി​ടി​ച്ചു. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്കും കൈ​യേ​റ്റ​ങ്ങ​ൾ​ക്കു​മെ​തി​രെ സ്വീ​ക​രി​ച്ച ക​ർ​ശ​ന ന​ട​പ​ടി​ക​ൾ കാ​ര​ണം ഗു​ണ്ടാ ആ​ക്ര​മ​ണ ഭീ​ഷ​ണി​വ​രെ നേ​രി​ടേ​ണ്ടി​വ​ന്നു. രാ​ജ്യ​ത്ത് ഒ​രു ന​ഗ​ര​സ​ഭ ആ​ദ്യ​മാ​യി സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ പാ​ൽ വി​ത​ര​ണ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത് ശി​വ​ൻ​കു​ട്ടി​യു​ടെ കാ​ല​ത്താ​ണ്.

കി​ല ചെ​യ​ർ​മാ​നാ​യി​രി​ക്കെ, തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ഐ.​എ.​എ​സ് ആ​ക്കാ​ദ​മി ആ​രം​ഭി​ച്ച​തി​നു പി​ന്നി​ലും അ​ദ്ദേ​ഹ​മു​ണ്ട്.

കേ​ര​ളം ഉ​റ്റു​നോ​ക്കി​യ നേ​മ​ത്തെ ‘എ​ൽ ക്ലാ​സി​കോ’ പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് മൂ​ന്നാ​മ​തും ശി​വ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ലേ​ക്കെ​ത്തു​ന്ന​ത്. 5421 വോ​ട്ടിെൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ നേ​മ​ത്ത് വി​രി​ഞ്ഞ താ​മ​ര​യു​ടെ ത​ണ്ട് മു​ൻ ഫു​ട്ബാ​ൾ താ​രം കൂ​ടി​യാ​യ ശി​വ​ൻ​കു​ട്ടി ച​വി​ട്ടി​യൊ​ടി​ച്ച​ത്. പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി ന​ട​ത്തി​യ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അം​ബേ​ദ്ക​ർ പു​ര​സ്കാ​ര​വും മി​ക​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​നു​ള്ള വ​ര​ദ​രാ​ജ​ൻ നാ​യ​ർ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്.

മാ​ർ​ക്സി​സ്​​റ്റ്​ സൈ​ദ്ധാ​ന്തി​ക​നും ചി​ന്ത​ക​നു​മാ​യ പി. ​ഗോ​വി​ന്ദ​പ്പി​ള്ള​യു​ടെ മ​ക​ളും പി.​എ​സ്.​സി അം​ഗ​വു​മാ​യ ആ​ർ. പാ​ർ​വ​തി ദേ​വി​യാ​ണ് ഭാ​ര്യ. പി. ​ഗോ​വി​ന്ദ് ശി​വ​നാ​ണ് മ​ക​ൻ.

Related posts

സന്ധിവാതത്തിനുള്ള മാന്ത്രിക ചികിത്സ

Vinod

പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം തു​റ​ന്നു ന​ൽ​കി

Vinod

ഹൃദയാഘാതത്തെ തുടർന്ന് ഡെന്നിസ് ജോസഫ് അന്തരിച്ചു.

Vinod