Kerala National

രണ്ടാം പിണറായി മന്ത്രിസഭ ഇന്ന് 3.30 സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ ഇന്ന് 3.30 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അഞ്ഞൂറ് പേരെയാണ് ക്ഷണിച്ചതെങ്കിലും മുന്നൂറിന് താഴെ ആളുകള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ എന്നാണ് കണക്കുകൂട്ടല്‍.

ക്ഷണക്കത്ത് കിട്ടിയ പലരും ഈ സാഹചര്യത്തിൽ ചടങ്ങിനെത്താനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

48 മണിക്കൂറിനകം കൊവിഡ് പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് ആയവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചിരിക്കണം. കൂടാതെ ഇരട്ടമാസ്‌ക് ധരിക്കണം.

മുഖ്യമന്ത്രിയും നിയുക്തമന്ത്രിമാരും ആലപ്പുഴയിലെ പുന്നപ്ര-വയലാര്‍ രക്തസാക്ഷിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷമാകും സത്യപ്രതിജ്ഞയ്ക്കായി എത്തുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനില്‍ ഗവര്‍ണറുടെ ചായസത്കാരത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് സെക്ര ട്ടറിയേറ്റിലെത്തി ആദ്യ മന്ത്രിസഭാ യോഗം ചേരും. തുടര്‍ന്ന് മന്ത്രിമാര്‍ അവരുടെ ഓഫിസുകളില്‍ ചുമതലയേല്‍ക്കും.

Related posts

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെ പ്രസീദ് കൃഷ്ണക്ക് കോവിഡ് -19 ന് പോസിറ്റീവ് സ്ഥിതീകരിച്ചു .

Vinod

ലോക്ക്ഡൗൺ:കർശന വ്യവസ്ഥകൾ, എന്തൊക്കെയെന്ന് അറിയാം

Vinod

സന്ധിവാതത്തിനുള്ള മാന്ത്രിക ചികിത്സ

Vinod