Entertainment

മധുവിന്റെ മരണം സിനിമയാകുന്നു;

കോഴിക്കോട്: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന വർത്തകൾക്കൊടുവിൽ തന്റെ വഴി സിനിമയാണെന്ന് തുറന്നുപറഞ്ഞു  സംവിധായകൻ രഞ്ജിത് . പുതിയ ചിത്രത്തിന്റെ ചർച്ചകളിലാണ് താനെന്നു രഞ്ജിത് തന്നെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.സാംസ്‌കാരിക കേരളത്തെ തന്നെ തലകുനിപ്പിച്ച സംഭവമായ, പാലക്കാട് അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ മധുവായി ഫഹദ് ഫാസിൽ എത്തുമെന്നാണ് റിപ്പോർട്ട്.
ഇതാദ്യമായാണ് ഫഹദ് ഫാസിൽ-രഞ്ജിത്ത് കൂട്ടുകെട്ടിൽ സിനിമയൊരുങ്ങുന്നത്. സിനിമയുടെ ആദ്യ ഘട്ട ചർച്ച പൂർത്തിയായതായി രഞ്ജിത്ത് ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
ആൾക്കൂട്ടത്തിന്റെ ക്രൂരതയിൽ ജീവൻ പൊലിഞ്ഞ അട്ടപ്പാടിയിലെ നിഷ്‌കളങ്കനായ മധുവിന്റെ നിസഹായാവസ്ഥ ഫഹദ് വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Related posts

സബാഷ് ചന്ദ്രബോസിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Vinod

അനുരാഗ് കശ്യപ്, തപ്‌സി എന്നിവരിൽ ഐടി വകുപ്പ് മേധാവികൾ , രാവിലെ മുതൽ വൈകുന്നേരം വരെ റെയ്ഡുനടത്തി

Vinod