Obituary

പാസ്റ്റർ എബ്രഹാം ചാക്കോ ഇന്ന് നിത്യതയിൽ ചേർക്കപ്പെട്ടു.

തിരുവല്ല : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ഓഫീസ് മാനേജരായി സേവനമനുഷ്ഠിച്ച് വരവേ ജനുവരി 25 ന് ചിങ്ങവനത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ എബ്രഹാം ചാക്കോ ഇന്ന് മാർച്ച്‌ 7 ഞാറാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു.

അപകടത്തിൽ കഴുത്തിനും തോളുകൾക്കും ഗുരുതര പരുക്കുകൾ ഏറ്റിരുന്നു. അവ പരിഹരിക്കുന്നതിന് ശസ്ത്രക്രിയ നടത്തിയെങ്കിലും, തുടർന്ന് ശ്വാസതടസ്സം നേരിടുകെയും വെന്റിലേറ്ററിലേക്ക് മാറ്റുകെയും ചെയ്തു. അതിന് ശേഷം ഒന്നിലധികം തവണ ചെറിയ തോതിലുള്ള ഹൃദയസ്തംഭനങ്ങൾ ഉണ്ടായതിനെ തുടർന്ന് രക്തസമ്മർദ്ദം, രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് എന്നിവ താഴുകെയും, പ്ലേറ്റ്ലെറ്റുകളുടെ അളവ് ഉയരുകെയും ചെയ്തതാണ് മരണ കാരണം.

ദീർഘ നാളുകൾ സൗദി അറേബ്യയിൽ കുടുംബസമേതനായി കർത്തൃവേലയിൽ ആയിരുന്ന പാസ്റ്റർ എബ്രഹാം ചാക്കോ, 2018 ലാണ്‌ കേരളത്തിൽ മടങ്ങി എത്തിയത്. ഭാര്യ : ശ്രീമതി ഓമന എബ്രഹാം. മക്കൾ : ബ്ലെസ്സൻ, ബ്ലെസ്സി. സംസ്കാരം ചിങ്ങവനത്തുള്ള ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ ആസ്ഥാനത്ത് നടക്കും. 

Related posts

പാസ്റ്റർ സണ്ണി നിത്യതയിൽ

Vinod

തേവർവേലിൽ പാലക്കുന്നത്തു ജേക്കബ് വര്ഗീസ് (അനിൽ 51 വയസ്സ് ) ദുബായിൽ നിര്യാതനായി

Vinod

പാസ്റ്റർ എം. വി. ശമുവേൽ നിത്യതയിൽ പ്രവേശിച്ചു

Vinod