നിയമസഭാ തെരഞ്ഞെടുപ്പിൽ തീവ്ര ഹിന്ദുത്വ നിലപാടുമായി ബിജെപി. പത്തനംതിട്ട ജില്ലയുടെ പേര് ‘ശബരിമല’ ജില്ലയെന്നാക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു.
ഹിന്ദുത്വത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് ബിജെപി പ്രകടന പത്രികയ്ക്ക് രൂപം നൽകിയിരിക്കുന്നത്. ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കുമെന്നും പ്രകടന പത്രികയിൽ ബിജെപി പറയുന്നു. മദ്രസാ വിദ്യാഭ്യാസ മാതൃകയിൽ ഹിന്ദു മതപഠനത്തിന് സർക്കാർ സഹായം നൽകുമെന്നും മലബാർ കലാപത്തിലെ ഇരകളുടെ പിൻതുടർച്ചക്കാർക്ക് പെൻഷനും സ്മാരകവും അനുവദിക്കുമെന്നും പറയുന്നു.
പ്രകടന പത്രികയുടെ അന്തിമ രൂപം ഒരാഴ്ചയ്ക്കകം പുറത്തിറക്കും.