Kerala

തിരുവില്വാമലയിലെ ഏഴു സ്ഥാപനങ്ങളിൽ മോഷണം നടത്തിയ കവർച്ചാ സംഘത്തെ പോലീസ് പിടികൂടി.

പാലക്കാട് ചെർപ്പുളശേരി ചളവറ പൊറ്റത്തൊടിവീട്ടിൽ ബിലാൽ (20), ചിറ്റൂർ ടൗൺ തെക്കേദേശം നവാസ് (29), തമിഴ്നാട് തൃശ്നാപ്പിള്ളി ലാൽഗുഡിഅണ്ണാനഗർ കോളനിയിൽ അരുൺകുമാർ (29) എന്നിവരാണ് പിടിയിലായത്. തൃശൂർ മണ്ണുത്തി, പാലക്കാട് കണ്ണാടി എന്നിവിടങ്ങളിൽ മോഷണം നടത്തിയതും ഇവരാണെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഘത്തിൽപ്പെട്ടവർ ഇനിയും പിടിയിലാകാനുണ്ട്. ബൈക്കിലെത്തിയാണ്ഇവർ മോഷണം നടത്തുന്നത്. മോഷ്ടിച്ച മോബൈൽ ഫോണുകളുടെ കൂട്ടത്തിൽ കടയിൽ നന്നാക്കാൻകൊണ്ടുവന്ന സിം കാർഡുള്ളവയും ഉണ്ടായിരുന്നു ഇതാണ് മോഷ്ടാക്കളെ കുടുക്കിയത്. മോഷണത്തിന്ശേഷം തങ്ങിയ പൊള്ളാച്ചി ആനമലയിലുള്ളലോഡ്ജിൽ നിന്നാണ് സംഘത്തെ പോലീസ്പിടികൂടിയത്. മൊബൈൽ ഫോണുകളുംപണവുമടക്കം തിരുവില്വാമലയിൽ നിന്ന് അഞ്ചു ലക്ഷത്തോളം രൂപയുടെ കവർച്ചയാണ് സംഘം നടത്തിയത്.

Related posts

പത്തനാപുരം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സി. പി.ഐ സംസ്ഥാന സെക്രട്ടറി ശ്രീ. കാനം രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു

Vinod

വീണ ജോർജ്‌ ആരോഗ്യമന്ത്രി യായി ചുമതല ഏൽക്കും

Vinod

സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Vinod