Entertainment Featured International Kerala Life Style Local National Obituary Sports TECHNOLOGY Travel

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം ഒറ്റ ക്ലിക്കിൽ

രാജ്യത്ത് 24 മണിക്കൂറിനിടെ 26964 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 26964 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 186 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 383 മരണം കൂടി കൊവിഡ് ബാധിച്ചാണെന്ന് സ്ഥി‌രീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കോവിഡ‍് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എറണാകുളം 2792
തിരുവനന്തപുരം 2313
തൃശൂര്‍ 2266
കോഴിക്കോട് 1753
കോട്ടയം 1682
മലപ്പുറം 1298
ആലപ്പുഴ 1256
കൊല്ലം 1225
പാലക്കാട് 1135
പത്തനംതിട്ട 1011
കണ്ണൂര്‍ 967
ഇടുക്കി 927
വയനാട് 738
കാസര്‍ഗോഡ് 312

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,702 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്

കരിപ്പൂരിൽ റൺവേ വികസനം സാധ്യമല്ല: പുതിയ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തണം – എഎഐ

കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ വികസനം സാധ്യമല്ലാത്തതിനാൽ വലിയ വിമാനങ്ങളിറങ്ങാൻ പുതിയ വിമാനത്താവളത്തിനുള്ള സ്ഥലം കണ്ടെത്തണമെന്ന് സംസ്ഥാനത്തോട് എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ(എ.എ.ഐ.). റൺവേ വികസനം ചെലവേറിയതിനാലാണിത്.

ക്ലബ്ബ് ഹൗസിനുമേൽ കേന്ദ്ര ഏജൻസികളും പിടിമുറുക്കുന്നു

തീവ്രവാദസ്വഭാവമുള്ള ചർച്ചകൾ നടക്കുന്നുവെന്ന സംശയത്തെത്തുടർന്ന് സാമൂഹികമാധ്യമമായ ക്ലബ്ബ് ഹൗസ് പ്ലാറ്റ്‌ഫോം കേന്ദ്ര അന്വേഷണ ഏജൻസികളും ശക്തമായ നിരീക്ഷണത്തിലാക്കി. കേരള പോലീസിലെ സൈബർവിഭാഗം ക്ലബ്ബ് ഹൗസിനെ നിരീക്ഷണവലയിലാക്കിയിരുന്നു. ഇന്റലിജൻസ് ബ്യൂറോ, എൻ.ഐ.എ., മിലിറ്ററി ഇന്റലിജൻസ് എന്നിവയാണ് നിരീക്ഷണം ഇപ്പോൾ ശക്തമാക്കിയിരിക്കുന്നത്.

വാക്സിൻ കാരണം വിപരീത ഫലം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാര ബാധ്യതയിൽ ഇളവില്ല

വിദേശ വാക്സിൻ നിർമ്മാതാക്കളുടെ സമ്മർദം തള്ളി ഇന്ത്യ. വാക്സിൻ കാരണം വിപരീത ഫലം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാര ബാധ്യതയിൽനിന്ന് ഒരു നിർമ്മാതാവിനും ഇളവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഭീകരരും തീവ്രനിലപാടുകാരും മന്ത്രിസഭയിൽ; ഇത്തവണയും വനിതകളില്ലാതെ താലിബാൻ മന്ത്രിസഭ

ഉപമന്ത്രിമാരെ ഉൾപ്പെടുത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഇടക്കാല മന്ത്രിസഭ വികസിപ്പിച്ചു. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഭീകരപട്ടികയിലുള്ളവരും തീവ്രനിലപാടുകാരുമായ നേതാക്കൾ പുതിയ പട്ടികയിലുമുണ്ട്. ഇത്തവണയും വനിതാ പ്രാതിനിധ്യമില്ല.

കുട്ടികൾക്കുള്ള കോവാക്സിൻ: രണ്ടും മൂന്നും ഘട്ട പരീക്ഷണം പൂർത്തിയായി

ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്സിന്റെ 18 വയസ്സിൽ താഴെയുള്ളവരിലെ രണ്ടും മൂന്നും ഘട്ട കുത്തിവെപ്പു പരീക്ഷണം പൂർത്തിയായി.
ആയിരത്തോളം പേരിൽ നടത്തിയ പരീക്ഷണത്തിന്റെ വിവരങ്ങൾ അടുത്തയാഴ്ച ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക്‌ (ഡി.സി.ജി.ഐ.) നൽകുമെന്ന് ഭാരത് ബയോടെക് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ എല്ല അറിയിച്ചു. സെപ്റ്റംബറിൽ 3.5 കോടി ഡോസ് കോവാക്സിനാണ് വിതരണംചെയ്തത്. ഒക്ടോബറിൽ 5.5 കോടി ഡോസ് നൽകാനാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് മാനദണ്ഡലംഘനം; പൊലീസ് പിരിച്ചെടുത്തത് 86 കോടി രൂപ

കൊവിഡ് മാനദണ്ഡ ലംഘനത്തിന് കഴിഞ്ഞ ഒരു വർഷം കൊണ്ട് പൊലീസ് പിരിച്ചെടുത്തത് എൺപത്തിയാറ് കോടി രൂപ. അഞ്ച് മാസം കൊണ്ടാണ് ഇതിൽ നാൽപത്തിയൊൻപത് കോടിയും പിരിച്ചെടുത്തത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് പ്രതികരണം.

സംസ്ഥാനത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കാൻ ഡിജിപിയുടെ നിർദേശം

ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സംസ്ഥാനത്ത് രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.

ഓസ്ട്രേലിയയിൽ ഭൂചലനം, 6 .0 തീവ്രത രേഖപ്പെടുത്തി

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ പ്രാദേശിക സമയം രാവിലെ 9.15ന് ഭൂചലനം അനുഭവപ്പെട്ടു. വിക്ടോറിയ സംസ്ഥാനത്തെ മാൻസ്ഫീൾഡിൽനിന്ന് 54 കിലോമീറ്റർ മാറിയാണു പ്രഭവകേന്ദ്രം. തീവ്രത 6 രേഖപ്പെടുത്തി. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചിലയിടങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലായി. കെട്ടിടങ്ങള്‍ക്കു കേടുപാടുണ്ട്.

സംസ്ഥാനത്ത് ബ്ലാക്ക് ഫം​ഗസ് മരണം റിപ്പോർട്ട് ചെയ്തു

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു മരണം.

നാഷണൽ ഡിഫൻസ് അക്കാദമിയിൽ സ്ത്രീകൾക്ക് ഈ വർഷം പ്രവേശനം നൽകണം: സുപ്രിംകോടതി

നാഷണൽ ഡിഫൻസ് അക്കാദമിയിൽ സ്ത്രീകൾക്ക് ഈ വർഷം പ്രവേശനം നൽകണമെന്ന് സുപ്രിംകോടതി. 2022 മെയ് മാസത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയിൽ വനിതകൾക്ക് അവസരം നൽകാമെന്ന കേന്ദ്ര നിലപാട് സുപ്രിംകോടതി അംഗീകരിച്ചില്ല. കേന്ദ്ര സർക്കാർ നിലപാട് വനിതകൾക്ക് നല്ല സന്ദേശം നൽകുന്നതല്ലെന്നും സുപ്രിംകോടതി വിമർശിച്ചു. വനിതകൾക്ക് പ്രവേശനം നൽകാനുള്ള നടപടികൾ ഈ വർഷം തന്നെ ആരംഭിക്കണമെന്നും കോടതി അറിയിച്ചു.

ചെങ്ങറ സമരനായകൻ ളാഹ ഗോപാലൻ അന്തരിച്ചു

ചെങ്ങറ ഭൂസമരം നായകൻ ളാഹ ഗോപാലൻ (72) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിൽ ഇരിക്കവെ പത്തനംതിട്ടയിൽ വച്ചായിരുന്നു അന്ത്യം.
സാധുജന വിമോചന സമര വേദിയുടെ നേതാവാണ് ളാഹ ഗോപാലൻ. കേരളത്തിലെ നിരവധി ഭൂസമരണങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ള ​ഗോപാലൻ ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. അഞ്ച് വർഷം മുമ്പ് സമരസമിതിയിലെ വിഭാഗീയതയെ തുടർന്ന് ചെങ്ങറയിൽ നിന്ന് ഇറങ്ങിയിരുന്നു. ശാരീരിക അവശതകളെ തുടർന്ന് സാധുജന വിമോചന സമര വേദിയുടെ പത്തനംതിട്ടയിലെ ആസ്ഥാന മന്ദിരത്തിൽ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം.

Related posts

പബ്ജി കളിച്ച് 10 ലക്ഷം കളഞ്ഞു; വീടുവിട്ടോടി ഗുഹയിലൊളിച്ച് കൗമാരക്കാരൻ

Vinod

ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

Vinod

മഹാരാഷ്ട്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 3 മരണം

Vinod